തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ മൃതദേഹം കണ്ടെത്തി

 


തിരുവനന്തപുരം: വർക്കലയിൽ തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ മൃതദേഹം കണ്ടെത്തി. 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് ചാവർകോടുള്ള റബ്ബർ തോട്ടത്തിന് സമീപത്തെ പറങ്കി മാവിൻ ചുവട്ടിൽ നിന്ന് കണ്ടെത്തിയത്. ചാവർകോട്‌ ഗാംഗാലയം വീട്ടിൽ അജിത് ദാസിൻ്റേതാണ് മൃതദേഹമെന്ന് പാരിപ്പള്ളി പൊലീസ് സ്ഥിരീകരിച്ചു.


ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മൃതദേഹം പഴകിയിരുന്നു. മൃതദേഹത്തിൻ്റെ അരയ്ക്ക് താഴെയുള്ള ഭാഗം മുഴുവൻ തെരുവ് നായ്ക്കൾ ഭക്ഷിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post