വാഴകാട് ചാലിയാറിൽ വിദ്യാർത്ഥിനി മുങ്ങി മരണപ്പെട്ടു




മലപ്പുറം  വാഴകാട് ചാലിയാറിൽ വിദ്യാർത്ഥിനി മുങ്ങി മരണപ്പെട്ടു 

വാഴക്കാട് വെട്ടത്തൂർ വളച്ചട്ടിയിൽസ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകൾ സന ഫാത്തിമ (17)യെ ആണ് മരണപെട്ട നിലയിൽ കണ്ടെത്തിയത്.

ഇന്നെലെ വൈകിട്ട് 6മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ വെള്ളത്തിൽ മുങ്ങികിടക്കുന്നനിലയിൽ നാട്ടുകാർ കണ്ടത്. ഉടൻതന്നെ നാട്ടുകാർ ചേർന്ന് വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.പോസ്റ്റ്മോട്ടനടപടിക്ക്ശേഷം ബന്ധുക്കൾക്ക്‌ വിട്ട് കൊടുക്കും.

Post a Comment

Previous Post Next Post