ടെസ്റ്റ് ഡ്രൈവിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു



പത്തനംതിട്ട അടൂരിൽ   ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ഓല കമ്പനിയുടെ സ്കൂട്ടറാണ് ഓടിക്കൊണ്ടിരിക്കെ നിന്ന് കത്തിയത്.

അടൂർ ഷോറൂമിലെ ജീവനക്കാർ ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയ വാഹനമാണ് തീ പിടിച്ചത്. അടൂർ പറന്തലിൽ വച്ചാണ് സംഭവം. ഓടികൊണ്ടിരിക്കെ പുക ഉയർന്നതോടെ ജീവനക്കാർ വാഹനം നിർത്തി ഓടി രക്ഷപെടുകയായിരുന്നു.


രണ്ട് ജീവനക്കാരാണ് ടെസ്റ്റ് ഡ്രൈവിനായി സ്കൂട്ടർ കൊണ്ടുപോയത്. അപകടം മണത്തതും ഇവർ വാഹനം നിർത്തി ഓടി മാറി. പിന്നാലെ സ്‌കൂട്ടറിന് തീ പർടന്ന് പിടിക്കുകയായിരുന്നു.


വാഹനം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് അടൂർ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Post a Comment

Previous Post Next Post