കൊടുവായൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു… രണ്ടുപേർ മരിച്ചു



പാലക്കാട്: കൊടുവായൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ വെമ്പല്ലൂർ എരട്ടോട് സ്വദേശി രാമന്റെ മകൻ രതീഷ്(22), കണ്ണന്നൂർ അമ്പാട് സ്വദേശി മാധവന്‍റെ മകൻ മിഥുന്‍ (19) എന്നിവരാണ് മരിച്ചത്. കൊടുവായൂർ – കാക്കയൂർ റോഡിൽ കാർഗിൽ ബസ് സ്റ്റോപ്പിനുസമീപം ഇന്നലെ രാത്രി 10.15നാണ് അപകടമുണ്ടായത്.


സുഹൃത്തുക്കളായ ഇരുവരും കാക്കയൂരിലേയ്ക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. ഇരുവരേയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായും അപകടത്തെക്കുറിച്ച് വിശദാംശങ്ങൾ അറിവായിട്ടില്ലെന്നും പുതുനഗരം പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post