മൂന്നാർ: ഇടുക്കി മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണിയാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കുണ്ട്



മൂന്നാർ: ഇടുക്കി മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു.

കന്നിമല എസ്റ്റേറ്റ് സ്വദേശി ഓട്ടോ ഡ്രൈവറായിരുന്ന മണി (45) ആണ് കൊല്ലപ്പെട്ടത്. 

       കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണിയാണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. മണിയെ കൂടാതെ നാലു പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ എസക്കി രാജ (45), റെജിന (39) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

       കഴിഞ്ഞ ജനുവരി 23ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്നാട് സ്വദേശിയെ ചവിട്ടിക്കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.




Post a Comment

Previous Post Next Post