നെടുങ്കണ്ടത്ത് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ച നിലയിൽ



ഇടുക്കി: നെടുങ്കണ്ടത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി തൂങ്ങി മരിച്ച നിലയിൽ. നെടുംകണ്ടം സ്വദേശി മുല്ലവേലിൽ ഷാജി (45) ആണ് മരിച്ചത്. ശുചിമുറിയിലെ ഷവറിൻ്റെ പൈപ്പിലാണ് ഷാജി തൂങ്ങി മരിച്ചത്. വയറു വേദനയെ തുടർന്ന് ഇന്ന് പുലർച്ചെയാണ് ഷാജിയെ നെടുംകണ്ടം ആശുപത്രിയിൽ എത്തിച്ചത്. ശുചിമുറിയിൽ കയറി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതിനെ തുടർന്ന് ബലമായി തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. ആർഎസ്പി ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡൻ്റായിരുന്നു ഷാജി.

Previous Post Next Post