കാൽതെറ്റി പുഴയിൽ വീണ പതിമൂന്നുകാരിക്ക് ദാരുണാന്ത്യം



തൃശ്ശൂർ: കാൽതെറ്റി പുഴയിൽ വീണ പതിമൂന്നുകാരി മരിച്ചു. കല്ലേറ്റുംകര ചെമ്പോത്ത് പറമ്പിൽ ഹാഷിം – അജി ദമ്പതിമാരുടെ മകൾ ഫാത്തിമ തസ്‌നീം ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കൊടകര മറ്റത്തൂർകുന്നിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു തസ്‌നിയുടെ കുടുംബം. അഗ്നിരക്ഷാസേന എത്തുന്നതിനുമുമ്പേ നാട്ടുകാർ കുട്ടിയെ മുങ്ങിയെടുത്ത് കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഗവൺമെൻ്റ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ് ഹാഷിം കെ.എസ്.ഇ.ബിയിൽ ഓവർസിയറാണ്. സംസ്ക്‌കാരം പിന്നീട്.

Post a Comment

Previous Post Next Post