വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു



വീരാജ്പേട്ട : നീരുപാലു ചെലവറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. കണ്ണൂർ തില്ലങ്കേരി കാവുംപടി സ്വദേശി റഷീദാണ് (25) മരിച്ചത്. മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം.സഹോദരങ്ങൾ:ശുഹൈബ്, അബ്ദുള്ള.കബറടക്കം പിന്നീട്

Post a Comment

Previous Post Next Post