ടോറസ്‌ ലോറിക്ക്‌ പിറകിൽ ബൈക്ക്‌ ഇടിച്ച്‌ തിരുവത്ര സ്വദേശിയായ യുവാവ്‌ മരിച്ചു



  തൃശ്ശൂർ  ചാവക്കാട്, തിരുവത്ര ബേബി റോഡ്‌ ഫാറൂഖ്‌ മസ്ജിദിനു സമീപം താമസിക്കുന്ന പാലക്കല്‍ അഹമ്മദ്‌ മകൻ ഫാറൂഖ്‌(38) ആണ്‌ മരിച്ചത്‌.    ഇന്ന്‌ രാത്രി എട്ടര മണിയോടെ ചാട്ടുകുളം വെച്ചായിരുന്നു അപകടം. സഹായത്രികനായ തിരുവത്ര ചീനിച്ചുവട്‌ സ്വദേശി ഷജീര്‍ പരിക്കുകളോടെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ ചികിത്സയിൽ.

   ഇരുവരും കാളിയറോഡ്‌ നേര്‍ച്ചക്ക്‌ പോകുന്ന വഴിയാണ്‌ അപകടം. മൃതദേഹം മുതുവട്ടൂര്‍ രാജാ ആശുപത്രി മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post