ആലപ്പുഴ: കിണർ വൃത്തിയാക്കുന്നതിനിടെ യുവാവ് വീണു മരിച്ചു. കാസർകോട് പരപ്പച്ചാൽ സ്വദേശി ഷരീഫ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് കായങ്കുളത്ത് പുതുതായി നിർമിക്കുന്ന വീട്ടുമുറ്റത്തെ കിണറ്റിൽ വീണാണ് മരിച്ചത്. ഏറെക്കാലമായി കായങ്കുളത്ത് താമസിക്കുന്ന ശരീഫ് ഒരു മാസം മുമ്പ് പരപ്പയിലെ വീട്ടിൽ വന്നിരുന്നു. വിവാഹ ശേഷമാണ് കായങ്കുളത്ത് സ്ഥിര താമസമാക്കിയത്. ഭാര്യയും ഒരു കുട്ടിയുണ്ട്. സഹോദരങ്ങൾ: ളാഹിർ (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്റ്, കമ്മാടം), ഹാലിദ് (ഗൾഫ്), സുഹറ, നസീമ, സാബിറ നർക്കിലക്കാട്.