കോട്ടയം: കുമരകം ബോട്ട് ജെട്ടിത്തോട്ടിൽ ചാടിയ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെടുത്തു. ഇന്ന് 11.45നാണ് ഇയാൾ സെൻ്റ് പീറ്റേഴ്സ് സ്കൂളിന് സമീപത്തെ കലുങ്കിനരികിൽ നിന്നും തോട്ടിലേക്ക് ചാടിയത്. കുമരകം പോലീസ് നടത്തിയ അന്വേഷണത്തിൽ കോടതിയിലെ കേസ് ഫയലുകൾ കണ്ടെടുത്തു. ഇതിൽ നിന്നും ഇയാൾ വക്കീൽ ഗുമസ്തനാണെന്ന് കണ്ടെത്താനായി. ഒരു വക്കീലിൻ്റെ ഫോൺ നമ്പരും ലഭിച്ചിട്ടുണ്ട്. നാഗമ്പടം ബിവറേജ്സ് ഔട്ട്ലറ്റിൽ നിന്നും ഇന്ന് മദ്യം വാങ്ങിയ ബില്ലും കണ്ടെത്തിയിട്ടുണ്ട്. ഫയർ ഫോഴ്സ് എത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാൾ ഏറ്റുമാനൂർ കോടതിയിലെ ഗുമസ്തനാണെന്നും വാഴൂർ സ്വദേശിയാണെന്നും ഉദ്ദേശം 55 വയസ് ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.