കോട്ടയം മുണ്ടക്കയം: പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു. പുഞ്ചവയൽ 504 കോളനി കണ്ടങ്കേരി തോമസ് (77), ഭാര്യ ഓമന (55) എന്നിവർക്കാണ് അയൽവാസിയുടെ വെട്ടേറ്റത്. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.
തോമസും ഓമനയും കുളിക്കാനായി പോകും വഴിയാണ് സംഭവമുണ്ടായത്. ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തോമസിൻ്റെ തലയിലും ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റത്. അയൽപക്ക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന