കാട്ടുപന്നിക്കൂട്ടം ഇടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞു.. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്



മലപ്പുറം: മുക്കട്ടയില്‍ കാട്ടുപന്നിക്കൂട്ടം ഇടിച്ച് ഓട്ടോ മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റു. കരുളായിയില്‍ നിന്ന് മഞ്ചേരിയിലേക്ക് വരുന്നതിനിടയിലാണ് ഫാത്തിമ ഗിരി റോഡ് ജംഗ്ഷനില്‍ വെച്ചാണ് കാട്ടുപന്നിക്കൂട്ടം ഓട്ടോയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തല കീഴായി മറിയുകയായിരുന്നു.


ഓട്ടോ ഡ്രൈവര്‍ മഞ്ചേരി പുല്ലാര സ്വദേശി കപ്രകാടന്‍ സക്കീര്‍ ഹുസൈന്‍ (50), യാത്രക്കാരനായ തെങ്കാശി സ്വദേശി ശ്രീനിവാസന്‍ (41) എന്നിവര്‍ക്കാണ് പരിക്കു പറ്റിയത്. ശ്രീനിവാസന് തലയ്ക്കും സക്കീര്‍ ഹുസൈന് നടുവിനും ആണ് പരിക്ക്. സംഭവം നടന്നയുടൻ നാട്ടുകാർ ഇരുവരെയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഓട്ടോ ഇടിച്ചിട്ട ശേഷം പന്നിക്കൂട്ടം കാട്ടിലേക്ക് മറയുകയായിരുന്നു. ഈ മേഖലയില്‍ പന്നിശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Post a Comment

Previous Post Next Post