തൃശൂർ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ വെള്ളച്ചാലിലേക്ക് മറിഞ്ഞു. കുണ്ടന്നൂർ തലശ്ശേരി പാതയിൽ ചിറ്റണ്ട പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മലപ്പുറത്ത് നിന്ന് വരികയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപ്രതീക്ഷിതമായി വഹനത്തിന്റെ മുന്നിലേക്ക് പന്നി ചാടുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപെട്ട് വെള്ളച്ചാലിലേക്ക് മറിഞ്ഞു
വാഹനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കാനയിൽ കുടുങ്ങിയ കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് പൊക്കിയെടുത്തത്. കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നിട്ടുണ്ട്. പ്രദേശത്ത് കാട്ടു പന്നി ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.