മലയണ്ണാന്റെ ആക്രമണം കുടുംബത്തിലെ നാലുപേർക്ക് പരിക്ക്



വയനാട്: മലയണ്ണാന്റെ ആക്രമണത്തെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്. പുൽപ്പള്ളി ഇരുളത്താണ് സംഭവം നടന്നത്. പ്രദേശവാസിയായ വാസുവിന്റെ വീടിനുള്ളിലേക്ക് കയറിയ മലയണ്ണാൻ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. മലയണ്ണാനെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടുകാർക്ക് നേരെ ആക്രമണം നടന്നത്.വാസു, ഗോപി, സീമന്തിനി, ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് . വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ വർദ്ധിക്കുകയാണ്.

Post a Comment

Previous Post Next Post