പാലക്കാട് മണ്ണാർക്കാട്: കരിമ്പുഴ പാറക്കടവിൽ വീണ വിദ്യാർത്ഥിനി മരിച്ചു. പൊമ്പ്ര കല്യാണമണ്ഡപത്തിന് സമീപം താളിക്കാട്ടിൽ അൻവറിന്റെ മകൾ ദിൻഷാന(18) യാണ് മരിച്ചത്.
നജാത്ത് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം.
അമ്മയോടൊപ്പം കുളിക്കാൻവന്ന ദിൽഷാന അപകടത്തിൽപെടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ഉടനെ കരിമ്പുഴ മണിയുടെ നേതൃത്വത്തിലുള്ള ശ്രീകൃഷ്ണപുരം ട്രോമാ കെയർ അംഗങ്ങൾ സംഭവസ്ഥലത്തെത്തുകയും ദിൽഷാനയെ പുഴയിൽ നിന്ന് എടുത്ത് സിപിആർ നൽകിയ ശേഷം പെട്ടെന്ന് തന്നെ വട്ടമ്പലം മദർകെയർ ആശുപത്രിയിലെത്തിച്ചു.
അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ പത്ത് മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തി ദിൽഷാന വിട പറഞ്ഞത്.