തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നുമൂക്കിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. പട്ട്ള തിരുവാതിരയിൽ മധുകുമാർ (66) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ വെഡ് ലാൻഡിനു മുന്നിലായിരുന്നു സംഭവം. മൂന്നു മുക്കിൽ നിന്നും ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.