കാസർകോട് വ്യത്യസ്തഇടങ്ങളിലായി രണ്ട് പേർ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

 


കാഞ്ഞങ്ങാട്:വീട്ടിൽ തനിച്ച് താമസിക്കുന്ന മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കയ്യൂർ രക്തസാക്ഷി മണ്ഡപത്തിന് സമീപം വാഴവളപ്പിൽ അശോകൻ 53 ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അടുക്കളയിലെ കൊളുത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. പരേതനായ കൊട്ടന്റെയും കുഞ്ഞിപ്പെണ്ണിനെയും മകനാണ് ഭാര്യ: പരേതയായ ഇന്ദിര. മകൾ: മേഘ ( ടി.ടി.സി വിദ്യാർത്ഥിനി കോട്ടയം).

പനയാൽ കൂട്ടപ്പുന്ന യിലെ സുശീലനെ 60 വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാടക വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post