റെയിൽവേ ലൈൻ ഇലക്ട്രിക് ജോലിക്കിടെ ഷോക്കേറ്റു… രണ്ടു പേർക്ക് പരിക്ക്



തിരുവനന്തപുരം: റെയിൽവേ ലൈൻ ഇലക്ട്രിക് ജോലിക്കിടെ രണ്ടു പേർക്ക് ഷോക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ പീലാറാവു (25) തുളസി (25) എന്നിവർക്കാണ് പൊള്ളലേറ്റത്. കഴക്കൂട്ടത്ത് പുതിയ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്ന ജോലിക്കിടെ ഉയർത്തിയ പോസ്റ്റ് മുകളിൽ കൂടിയുള്ള വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.

ഗുരുതരമായി ഷോക്കേറ്റ ഇവരെ ഉടൻ തന്നെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഒരാൾക്ക് 60 ശതമാനവും മറ്റൊരാൾക്ക് 80 ശതമാനവും പൊള്ളലേറ്റു. കിംസ് ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇരുവരെയും.

Post a Comment

Previous Post Next Post