പന്തലായനിൽ ബൈക്ക് അപകടം യുവാവ് മരിച്ചു



കോഴിക്കോട്  കൊയിലാണ്ടി: പന്തലായനിൽ ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഇരുപത്തിമൂന്നുകാരൻ മരിച്ചു. പന്തലായനി കുന്നോത്ത് മീത്തൽ ജിത്ത് ലാൽ ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെ പന്തലായനി കോയാടിക്കുന്ന് റോഡിലാണ് അപകടമുണ്ടായത്. ഇയാൾ സഞ്ചരിച്ച ബൈക്ക് തെന്നി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിത്ത് ലാലിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.


പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം പന്തലായനിലെ വീട്ടിലേക്ക് കൊണ്ടുവരും.

Post a Comment

Previous Post Next Post