സ്കൂട്ടറിൽ ബൈക്കിടിച്ച് ലോറിക്കടിയിലേക്ക് തെറിച്ച് വീണ യുവതിക്ക് ദാരുണാന്ത്യം

 



തൃശൂർ: സ്കൂട്ടറിൽ ബൈക്കിടിച്ച് ലോറിക്കടിയിലേക്ക് തെറിച്ച് വീണ യുവതി മരിച്ചു. ബെല്‍റ്റാസ് നഗറില്‍ പേപ്പാറ വീട്ടില്‍ പി.എസ്. ഡെന്നിയുടെ ഭാര്യ പി.ബി. ബിനിമോള്‍ (43) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തേ മുക്കാലോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ വഞ്ചിക്കുളത്തിന് സമീപം ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് താഴെ വീണ ഇവരുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ഓടി കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോട്ടോഗ്രാഫറായ ബിനിമോള്‍ നേരത്തെ മെര്‍ലിന്‍ ഹോട്ടലിന് സമീപം പെര്‍ഫക്ട് ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്നു. മക്കള്‍: ആഷ്‌ന, ആല്‍ഡ്രിന്‍, അര്‍ജ്ജുന രശ്മി. തൃശൂര്‍ വെസറ്റ് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post