ആലപ്പുഴയിൽ ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു…സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു

  


അമ്പലപ്പുഴ: ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.പത്തനംതിട്ട ആറന്മുള നീർവിളാകം നാരായണമംഗലത്ത് മധു (44) ആണ് മരിച്ചത്. ദേശീയ പാതയിൽ ഒറ്റപ്പന ഭാഗത്ത് വെച്ച് ഇന്ന് പുലർച്ചെ 1:30 ഓടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും വരുകയായിരുന്ന മധുവിൻ്റെ സ്കൂട്ടർ മുന്നിൽ സഞ്ചരിച്ചിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ മധുവിനെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

ഭാര്യ: മഞ്ജു.

Post a Comment

Previous Post Next Post