പുത്തൂരിൽ വീടിന് പരിസരത്തെ കിണറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി


മലപ്പുറം  കോട്ടക്കൽ: പുത്തൂരിലെ പാലപ്പുറം റോട്ടിൽ വീടിനടുത്തുള്ള കിണറിൽ  യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മൃതദേഹം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പോലിസ് പറഞ്ഞു. 

വീട്ടിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്ന് ഗന്ധം വന്നതിനെ തുടർന്ന് വീട്ടുകാർ കിണറിലേക്ക് എത്തി നോക്കിയപ്പോഴാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.  കോട്ടയ്ക്കല്‍ പോലിസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.


Post a Comment

Previous Post Next Post