പടിഞ്ഞാറെ കോട്ടയിൽ ബസ്സ്‌ ഇടിച്ച് 42കാരൻ മരണപ്പെട്ടു

 


തൃശ്ശൂർ തളിക്കുളം: തൃശൂർ പടിഞ്ഞാറെ കോട്ടയിൽ തിങ്കളാഴ്‌ച രാത്രിയുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തളിക്കുളം മതിലകത്ത് വീട്ടിൽ ചിറക്കുഴി മുഹമ്മദ് അഷറഫ് മകൻ മുഹമ്മദ് അൻസാർ (42 )ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതേ കാലോടെയാണ് അപകടം നടന്നത്. നടന്നുപോവുകയായിരുന്ന അൻസാറി നെ ബസ്സ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അൻസാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവ്: ഫാത്തിമ.

ഭാര്യ: ഹുസ്നു. 

മക്കൾ: അമ്മാർ, ആമിർ, ആയിഷ നൗറിൻ. ഖബറടക്കം പോസ്റ്റ് മോർട്ടത്തിന് ശേഷം നടക്കും.

Post a Comment

Previous Post Next Post