നെല്ലൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ അപകടം; ആറ് പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്



ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. സംഭവത്തില്‍ ആറ് പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു.

ചെന്നൈയില്‍ നിന്ന് ഹൈദരബാദിലേക്ക് പോയ സ്വകാര്യ ടൂറിസ്റ്റ് ബസുമായി ലോറി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.

നിയന്ത്രണം നഷ്ടമായ ലോറി എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ നാല് പേര്‍ മരിച്ചു. രണ്ടുപേര്‍ നെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post