തിരുവനന്തപുരം വർക്കല കാപ്പിൽ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങി മരിച്ചു



തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ 18കാരൻ മുങ്ങിമരിച്ചു. കൊല്ലം കൊട്ടിയം മൈലാപ്പൂർ സ്വദേശി സെയ്ദ് അലി ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുമ്പോഴാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം നാലുമണിയോടെയാണ് സെയ്ദ് അലി ബീച്ചിലെത്തിയത്. കുളിക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. ലൈഫ് ഗാർഡുകൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ദിവസം കാപ്പിൽ ബീച്ചിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ വിദ്യാർഥി തിരയിൽപ്പെട്ട് മരിച്ചിരുന്നു.

Post a Comment

Previous Post Next Post