പാലക്കാട് കഞ്ചിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 15-ഓളം പേര്‍ക്ക് പരിക്ക്

 


പാലക്കാട്‌ : കഞ്ചിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു.കൊഴിഞ്ഞാമ്പാറ – കഞ്ചിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.എതിര്‍ ദിശയില്‍ സഞ്ചരിച്ച ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ 15-ഓളം പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ല.



Post a Comment

Previous Post Next Post