ഒഡിഷയിൽ സ്വകാര്യ ബസ് മറിഞ്ഞ് ‌‌കണ്ടക്ടർ മരിച്ചു; 12 പേർക്ക് പരിക്ക്



 ഒഡിഷ: കട്ടക് ഗോപാൽപുരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് കണ്ടക്ടർ മരിച്ചു. ബസ് യാത്രികരായ 12 പേർക്ക് പരിക്കേറ്റു. കട്ടകിലെ ഗോപാൽപുർ ചക്കിന് സമീപം എൻഎച്ച്-16ൽ ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഭുവനേശ്വറിൽ നിന്ന് കട്ടകിലേക്ക് പോവുകയായിരുന്ന ബസ് ഗോപാൽപുരിന് സമീപം സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നുവെന്ന് എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു

Post a Comment

Previous Post Next Post