മലപ്പുറം വളാഞ്ചേരി ദേശീയപാത 66 വട്ടപ്പാറ: ചരക്ക് ലോറി കാറിന് പിന്നില്‍ ഇടിച്ചതിനെ തുടര്‍ന്ന് ലോറിക്കും ബസിനുമിടയില്‍പ്പെട്ട കാര്‍ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
ദേശീയപാത 66 വട്ടപ്പാറ താഴെ നിയന്ത്രണം വിട്ട ലോറി തൊട്ടുമുമ്ബിലുണ്ടായിരുന്ന കാറിനുപിന്നില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ കാര്‍ തൊട്ടു മുന്നില്‍ പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ ഇടിക്കുകയുമായിരുന്നു.
പിറകിലും മുന്നിലും തകര്‍ന്ന കാര്‍ ഇരുവാഹനങ്ങള്‍ക്കിടയില്‍പ്പെടുകയും ചെയ്തു. കാറിലുണ്ടായിരുന്ന കുടുംബം നിസ്സാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വട്ടപ്പാറ ഇറക്കത്തില്‍ ഞായറാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു അപകടം. വേങ്ങരയില്‍ നിന്ന് വെണ്ടല്ലൂരിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. പൊലീസ് സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.