കാസർകോട് വെള്ളരിക്കുണ്ട്: നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. മാലോം കണ്ണീര്‍വാടിയില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
വീട് തകര്‍ന്നെങ്കിലും വന്‍ ദുരന്തം ഒഴിവായി. ബദിയടുക്കയില്‍ നിന്നും മാലോം ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
ഇറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി മാലോത്തെ ഓടോറിക്ഷാഡ്രൈവര്‍ രാജീവൻ എന്നയാളുടെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. വീടിന്റെ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.