തൃശ്ശൂർ ചുവന്നമണ്ണ്. ദേശീയ പാതയിൽ ചുവന്നമണ്ണ് ജങ്ഷനിൽ റോഡ് കുറുകെ കടക്കുകയായിരുന്ന സ്‌കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ടു പേർക്ക് ഗുരുതരമായ പരിക്കേറ്റു. നെന്മാറ സ്വദേശി മേക്കാട്ട് എം.ടി ജോയ് (64), ചാത്തമംഗലം സ്വദേശി ചെന്നാംപുള്ളി സി.ഐ തോമസ് (82) എന്നിവർക്കാണ് പരിക്കേറ്റത്. പാലക്കാട് ഭാഗത്തേക്കുള്ള ട്രാക്കിലേക്ക് കടക്കാനായി റോഡ് ക്രോസ് ചെയ്യുകയായിരുന്ന സ്‌കൂട്ടറിൽ തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിലേക്ക് തലയടിച്ചു വീണു. ഇതിൽ ഒരാളുടെ തലയിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ കാറിന്റെ രണ്ട് ടയറുകൾ പൊട്ടി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് നിന്നത്.
കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. വടക്കുഞ്ചേരിയിൽ നിന്ന് ചുവന്നമണ്ണിലെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്