ദേശീയപാതയിൽ മരം കടപുഴകി വീണു… ഗതാഗതം തടസപ്പെട്ടു….



കോഴിക്കോട്: താമരശ്ശേരി കോഴിക്കോട് – വയനാട് ദേശീയപാതയിൽ മരം കടപുഴകി വീണു. താമരശ്ശേരി ചെക്ക്പോസ്റ്റിന് സമീപം രാവിലെ 9:30ഓടെ ആയിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുള്ള വലിയ മരമാണ് കടപുഴകി വീണത്. തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് മുക്കത്ത് നിന്ന് എത്തിയ ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Post a Comment

Previous Post Next Post