കോഴിക്കോട്: കോരങ്ങാട് അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ബംഗാൾ സ്വദേശി ഹബീബ് റഹ്മാന് പൊള്ളലേറ്റു. ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോര്‍ന്നാണ് തീപിടിത്തം ഉണ്ടായത്. തീപിടിച്ച സിലിണ്ടര്‍ മുറിക്കകത്ത് നിന്ന് പുറത്തേക്ക് മാറ്റുന്നതിനിടെയാണ് ഹബീബ് റഹ്മാന് പരിക്കേറ്റത്. ഹബീബ് റഹ്മാനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അപകടം നടക്കുമ്പോൾ നാല് പേരാണ് മുറിയിൽ ഉണ്ടായിരുന്നത്. ഇവരുടെ വസ്ത്രങ്ങളും പണവും കത്തിനശിച്ചെന്നാണ് വിവരം.