മലമുകളിൽ നിന്ന് പാറകൾ റോഡിലേക്ക് പതിച്ചു… കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരികഴ്ക്ക്



 ഡിണ്ടിഗൽ ദേശീയ പാതയിൽ പീരുമേട് മത്തായി കൊക്കയിൽ, മലമുകളിൽ നിന്ന് പാറകൾ റോഡിലേക്ക് പതിച്ചു. ഇന്നു രാവിലെ 8 മണിക്ക് ശേഷമാണ് സംഭവം. സംഭവസമയം പാതയിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയാണ് ഇത്. സംഭവം ഉണ്ടാകുന്നതിന് തൊട്ടുമുൻപ് അയ്യപ്പ ഭക്തരുടെയും വിനോദസഞ്ചാരികളുടെയും വാഹനങ്ങൾ ഇതുവഴി കടന്നു പോയിരുന്നു. പാറ റോഡിലേക്ക് വീണ സമയത്ത് വാഹനങ്ങൾ കടന്നു വരാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.


പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി പാറകൾ റോഡിൽനിന്നു നീക്കം ചെയ്തു. മഴ ശക്തമാകുന്ന വേളയിൽ ഇനിയും സമാന രീതിയിൽ പാറകൾ വീഴുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. വലിയ മലയുടെ താഴ്‌വാരത്തുകൂടിയാണ് പാത കടന്നുപോകുന്നത്.

Post a Comment

Previous Post Next Post