ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്



തൃശ്ശൂർ വടക്കേകാട്  മന്ദലാംകുന്ന് കിഴക്ക് ഭാഗം കുഴിങ്ങരയിലാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.. അപകടത്തിൽ പരിക്ക് പറ്റിയ അവിയൂർ സ്വദേശികളായ മാമ്പൂളി സുധീഷ്(36) കപളെങ്ങാട് സജിൻ(38), കുഴിങ്ങര സ്വദേശി ചിറ്റാറിയിൽ ഷമീർ, കുഞ്ഞിമൊയ്‌ദീൻ ഹാജി എന്നിവർക്കാണ് പരിക്ക് പറ്റിയത്

        ഇവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ സുധീഷിനെ തൃശ്ശൂർ ആത്രേയ ആശുപത്രിയിലും, സജിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി..

        മറ്റു രണ്ടു പേരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകരും, എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരും ചേർന്ന് തൃശ്ശൂർ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മൂന്നൈനി വി. കെയർ

7510210392, 9388838999

അകലാട് നബവി

9745009977

ലൈഫ് കെയർ എടക്കഴിയൂർ

9746 455 050

  


Post a Comment

Previous Post Next Post