ട്രെയിലർ ലോറിയിൽ ബൈക്ക് ഇടിച്ച് ഒറ്റപ്പാലം സ്വദേശിയായ യുവാവ് മരിച്ചു.



വടക്കഞ്ചേരി. പന്നിയങ്കരയ്ക്ക് സമീപം ചുവറ്റുപാടത്ത് ഹൈവേ മെയിൻറനൻസ് വിഭാഗത്തിന്റെ ട്രെയിലർ ലോറിയിൽ ബൈക്ക് ഇടിച്ച് ഒറ്റപ്പാലം സ്വദേശിയായ യുവാവ് മരിച്ചു. ആറങ്ങോട്ട്കര പട്ടാറ വീട്ടിൽ സതീഷ്കുമാറിന്റെ മകൻ അശ്വിൻ (19) ആണ് മരിച്ചത്. ഇന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക് യാത്രക്കാരൻ. ട്രെയിലർ ലോറി അശ്രദ്ധമായി ദേശീയപാതയിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്വിനെ ദേശീയപാത അതോറിറ്റിയുടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.




Post a Comment

Previous Post Next Post