സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ബസ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്; ഒഴിവായത് വന്‍ അപകടം



കാസര്‍കോട്: സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ബസ് സ്‌കൂളിന് സമീപത്തെ വലിയ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.

ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. പെരിയടുക്ക എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ ബസാണ് ഇന്നലെ വൈകിട്ട് അപകടത്തില്‍പെട്ടത്. സ്‌കൂള്‍ വിട്ട ശേഷം വിദ്യാര്‍ത്ഥികളെ കയറ്റാനായി എത്തിയ ബസാണ് നിയന്ത്രണം വിട്ട് സമീപത്തെ വലിയ കുഴിയിലേക്ക് മറിഞ്ഞത്. കുട്ടികളെ കയറ്റുന്നതിന് മുമ്ബായതിനാലാണ് വലിയ അപകടം ഒഴിവായത്.


കുട്ടികള്‍ കളിക്കുന്ന മൈതാനത്തേക്കാണ് ബസ് മറിഞ്ഞത്. അപകടസമയത്ത് ഇവിടെ കുട്ടികളുണ്ടാവാതിരുന്നതും അപകടവ്യാപ്തി കുറച്ചു. ഡ്രൈവര്‍ അഷ്‌റഫ് മാങ്ങാടിനാണ് പരിക്കേറ്റത്. അഷ്‌റഫിനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

അപകടത്തെ തുടര്‍ന്ന് ബസ് തകര്‍ന്നു. കോളിയടുക്കം അപ്‌സര സ്‌കൂളിലെ വാഹനം കഴിഞ്ഞ ദിവസം രാവിലെ മാന്യ കുഞ്ചാറില്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചിരുന്നു. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. കാലപ്പഴക്കം ചെന്ന് അപകടാസ്ഥയിലാണ് പല സ്‌കൂള്‍ ബസുകളുമുള്ളതെന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്. ഫിറ്റ്‌നസ് ഇല്ലാതെയും മറ്റുമാണ് ചില ബസുകള്‍ കുട്ടികളെ കൊണ്ടുപോകുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സ്‌കൂള്‍ ബസുകള്‍ അപകടത്തില്‍പെടുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കാനാണ് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുടെ തീരുമാനം.

Post a Comment

Previous Post Next Post