ആൽത്തറ പൊന്നാനി പാതയിൽ എരമംഗലം കെ.എം.എം ഓടിറ്റോറിയത്തിന് സമീപമാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്ക് പറ്റിയ എരമംഗലം നരണിപ്പുഴ റോഡ് സ്വദേശി റാഷിദ് നെ നാട്ടുകാർ ചേർന്ന് പുത്തൻപള്ളി കെ.എം.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു...
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അണ്ടത്തോട് ഡ്രൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചിയിലേക്ക് മാറ്റി.