വയനാട്ടിൽ നിയന്ത്രണം വിട്ട കാർ പാലത്തിനടിയിലേക്ക് മറിഞ്ഞു ഒഴിവായത് വൻ ദുരന്തം




 വയനാട്  മീനങ്ങാടി കുട്ടിരായിൻ പാലത്ത് നിയന്ത്രണം വിട്ട കാർ  പാലത്തിനടിയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന  കാര്യമ്പാടി സ്വദേശികളായ നാലു യുവാക്കൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുഴക്ക് സമീപത്തെ മുളങ്കൂട്ടത്തിൽ കാർ തടഞ്ഞ് നിന്നതിനാൽ വാഹനംപുഴയിലേക്ക് പതിച്ചില്ല. ഇന്ന് പുലർച്ചെ 2 മണിയോ ടെയാണ് സംഭവം. മുളങ്കൂട്ടത്തിൽ കുടുങ്ങിയ കാർ  മുളകൾ വെട്ടിമാറ്റിയാണ് താഴെയിറക്കിയത്.

Post a Comment

Previous Post Next Post