വടക്കേക്കാട് മൂന്നാംകല്ലിൽ വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

 


തൃശ്ശൂർ  വടക്കേക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മൂന്നാംകല്ലിൽ പെർഫക്ട് എഞ്ചിനീയറിംങ് വർക്കസ് സ്ഥാപന ഉടമയും നമ്പീശൻപടി മാതൃക നിവാസിൽ എൻ.രാജൻ(72) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നിന് വൈകീട്ട് 4.30 ഓടെ നായരങ്ങാടി പഞ്ചായത്ത് ഓഫീസിനു സമീപത്തുവച്ചായിരുന്നു അപകടം. മൂന്നാം കല്ലിലെ സ്ഥാപനം അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന രാജൻ്റെ ബൈക്കും എതിരെ നിന്നു വന്ന വടക്കേക്കാട് സ്വദേശികളുടെ ബൈക്കും തമ്മിൽ ഇടിക്കുകയായിരുന്നു. തലക്കു പരിക്കേറ്റ രാജനെ വടക്കേക്കാട്ടെ സ്വകാര്യ ക്ലിനിക്കിലും തുടർ ചികിത്സക്കായി തൃശൂർ ദയ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ചികിൽസയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം നാളെ നടക്കും.

ഭാര്യമാർ: പരേതയായ സുമതി, മല്ലിക.

മക്കൾ: ജയാസ്‌, സുജേഷ്, ധന്യ.

മരുമക്കൾ: ജിഷ, സുജ, ബിജു.

Post a Comment

Previous Post Next Post