വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം; തര്‍ക്കത്തിന് പിന്നാലെ അടിയേറ്റ വയോധികൻ മരിച്ചു



ആലപ്പുഴ: വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വയോധികൻ മര്‍ദ്ദനമേറ്റ് മരിച്ചു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം.

വീയപുരം കാരിച്ചാല്‍ തുണ്ടില്‍ ടി എം ജോസഫ് (ജോസ്-62) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് വീയപുരം നന്ദൻകേരില്‍ കോളനിയില്‍ ദയാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫ് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post