ആലപ്പുഴ വീയപുരംഃ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചങ്ങനാശേരി വേരൂർപള്ളി ഐ. ഇ നഗർ കുരിശുമൂട്ടിൽ സോജി ചെറിയാൻ (53) ആണ് മരിച്ചത്. ഹരിപ്പാട്- തിരുവല്ല റോഡിൽ കാരിച്ചാൽ ഭാഗത്ത് ഇന്നലെ രാവിലെ 9.45 ഓടെയായിരുന്നു അപകടം. ഹരിപ്പാട് ഉത്സവ് റെസ്റ്റോറന്റിലെ മാനേജർ ആയ സോജി വീട്ടിൽ നിന്നും കടയിലേക്ക് കാറിൽ വരുമ്പോൾ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോജിയെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മദ്ധ്യേ മരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വേരൂർ സെന്റ് ജോസഫ് ചർച്ചിൽ നടക്കും. ഭാര്യ: ഷേർലി. മക്കൾ: ജെൽവിൻ, ജോയാനി.