വണ്ടൂരിൽ മദ്യലഹരിയിൽ മകനെ കുത്തി പരിക്കേൽപ്പിച്ച് പിതാവ്



മലപ്പുറം: വണ്ടൂരിൽ മദ്യലഹരിയിൽ മകനെ കുത്തി പരിക്കേൽപ്പിച്ച് പിതാവ്. കുളങ്ങര സ്വദേശി സുബ്രഹ്മണ്യനാണ് മകൻ സുബിനെ ആക്രമിച്ചത്. വാക്ക് തർക്കത്തെ തുടർന്നാണ് ആക്രമണം. വയറിനും കൈക്കും പരിക്കേറ്റ സുബിൻ ചികിത്സയിലാണ്


 വണ്ടൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. ജിമ്മിൽ പോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മദ്യപിച്ചെത്തിയ സുബ്രഹ്മണ്യൻ സുബിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സുബിന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സുബിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവിൽ അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവത്തിൽ സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Post a Comment

Previous Post Next Post