ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്



കോഴിക്കോട്  കൊയിലാണ്ടി: പൂക്കാട് ഓടുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. രാത്രി 10മണിയോടെയാണ് സംഭവം.

തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ നിന്നാണ് ഇയാൾ വീണത്. അപകടം കണ്ട മറ്റു യാത്രക്കാർ കൊയിലാണ്ടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു

തുടർന്ന് എസ്.ഐ തങ്കരാജിന്റെ നേതൃത്വത്തിൽ അഖിൽ, ഗംഗേഷ് എന്നിവർ നടത്തിയ തിരച്ചിലിൽ പൂക്കാട് ഭാഗത്ത് നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവ് അബോധവാസ്ഥയിലായിരുന്നു. തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post