കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്ക്



കോഴിക്കോട്   പയ്യോളി: പയ്യോളി കൊളാവിപ്പാലം റോഡിൽ അയനിക്കാട് വിദ്യാനികേതൻ സ്കൂളിന് സമീപം കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്. കോട്ടക്കൽ ചൂളപ്പറമ്പത്ത് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്.

ബുധനാഴ്ച്ച രാവിലെ 11.30 യോടെയാണ് അപകടം. കോട്ടക്കലിൽ നിന്നും പയ്യോളിയിലേക്ക് വരുന്നതിനിടെ വിദ്യാനികേതന് വടക്കുഭാഗത്തെ റോഡിലെ വളവിൽ വെച്ച് എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിനടിയിലേക്ക് തെറിച്ചുവീണ യുവാവിനെ ഓടിയെത്തിയ ആളുകൾ ചേർന്ന് പുറത്തെടുക്കുകയായിരുന്നു. സ്കൂട്ടർ പൂർണമായി തകർന്നു. പരിക്കേറ്റ യുവാവിനെ പയ്യോളിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post