ഇടുക്കി മുണ്ടക്കയത്ത് അയ്യപ്പഭക്തരുടെ മിനി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.



മുണ്ടക്കയം: കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു.

       ഇന്ന് പുലർച്ചെ 12:30ന് കോസടി വളവിലായിരുന്നു അപകടം. മധുരയിൽ നിന്നും വന്ന 25ഓളം അയ്യപ്പഭക്തരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ബസ് ഡ്രൈവർ രാമകൃഷ്ണനാണ് മരിച്ചത്. ശബരിമലയിലേക്ക് പോകും വഴിയിലായിരുന്നു അപകടം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Post a Comment

Previous Post Next Post