പത്തനംതിട്ട പന്തളം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പഴകുളം ആലുംമൂട് സ്വദേശി സി.കെ.ചന്ദ്രബാലു(22) കുറുപ്പാണ് മരിച്ചത്. കുരമ്പാല ആലുംമൂട്ടിൽ പടിയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു അപകടം. കുരമ്പാലയിൽ നിന്നും പറന്തലിലേക്ക് പോയ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് ചന്ദ്രബാലു