ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



 

തിരുവനന്തപുരം: പാങ്ങോട് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിള മുളമുക്ക് കൊടംമ്പ്ലാച്ചി കുഴിയിൽ വീട്ടിൽ കൃഷ്ണൻ ആചാരി (63) വസന്തകുമാരി (58) എന്നിവരെയാണ് വീട്ടിലെ കുളിമുറിയിലും ശുചിമുറിയിലുമായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ഇവരുടെ മകൻ സജി കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിൽ പോയ സമയത്താണ് ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.


ഇന്ന് രാവിലെ 8 മണിയോടെ മകൻ സജി പിതാവിനെ ഫോണിൽ പലതവണ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കാതെ വന്നതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കൃഷ്ണൻ ആചാരിയെ ശുചി മുറിയിലും വസന്തകുമാരിയെ സമീപത്തെ കുളിമുറിയിലും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പാങ്ങോട് പൊലീസ് എത്തി തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു. ഇരുവർക്കും വാർദ്ധക്യ സഹജമായ അസുഖം ഉണ്ടെന്നും മരിക്കുകയാണെങ്കിൽ ഒരുമിച്ച് മരിക്കുമെന്നും ഇവർ പറയുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

Post a Comment

Previous Post Next Post