ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചിയ്യാനൂർപാടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.മൂക്കുതല സ്വദേശി സുധീർ ദാസ്(50),മലപ്പുറം വേങ്ങര സ്വദേശി ഷാജഹാൻ(22)എന്നിവർക്കാണ് പരിക്കേറ്റത്.ജാസ് റസ്റ്റോറന്റിന് മുൻവശത്ത് ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സുധീർ ദാസിന്റെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ചങ്ങരംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു