കോഴിക്കോട് പയ്യോളി: ദേശീയപാതയിൽ അയനിക്കാട് കാർ മറിഞ്ഞ് അപകടം. 24-ാം മൈലിൽ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. വയനാട് സ്വദേശി രാജീവും ഭാര്യയും മക്കളുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ രാജീവിൻ്റെ ഭാര്യയ്ക്ക് പരിക്കുണ്ട്. തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കാർ ദീർഘദൂര ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിടുകയും സൈഡിലെ ഡിവൈഡറിലിടിച്ച് മലക്കം മറിയുകയുമായിരുന്നു. യാത്രികരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.അപകടത്തിൽ കാറിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. ടയർ ഊരിത്തെറിച്ച നിലയിലായിരുന്നു.